കാളമുറി ജുമാ മസ്ജിദ് ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത നിലയിൽ
Posted On
date_range Updated On
date_range മസ്ജിദിന്‍റെ ഭണ്ഡാരം കുത്തിത്തുറന്നു
കയ്പമംഗലം: കാളമുറി ജുമാ മസ്ജിദിന്‍റെ ഭണ്ഡാരം കുത്തിത്തുറന്നു. ദേശീയപാതക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മസ്ജിദിൻ്റെ മുൻവശത്തെ ഭണ്ഡാരത്തിന്‍റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ പണം കവർന്നത്. വലിയ നോട്ടുകൾ എടുത്ത്, ചെറിയവ ഉപേക്ഷിച്ച നിലയിലാണ്.
ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിനെത്തിയവരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മൂന്ന് മാസത്തിലൊരിക്കലാണ് ഭണ്ഡാരം തുറക്കാറുള്ളത്. 45 ദിവസം മുമ്പാണ് അവസാനമായി തുറന്നത്.
പള്ളി ഭാരവാഹികൾ കയ്പമംഗലം പോലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.