രഞ്ജിത്ത്
Posted On
date_range Updated On
date_range ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ
കയ്പമംഗലം: തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി കുറുപ്പത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് (36) എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 28ന് കമ്പനിക്കടവ് ബീച്ച് കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന് അകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപ കവർന്നിരുന്നു.
ഇതേതുടർന്ന് തൃശൂർ റൂറൽ എസ്.പിയുടെ നിർദേശാനുസരണം പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.