ബ​സ് ത​ട്ടി സൈ​ക്കി​ൾ ത​ക​ർ​ന്ന​നി​ല​യി​ൽ

സൈ​ക്കി​ളി​ൽ ബ​സ് ത​ട്ടി; വ​യോ​ധി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത 66ൽ ​ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ട്ട ബ​സ് മു​ന്നോ​ട്ടെ​ടു​ക്ക​വെ സൈ​ക്കി​ളി​ൽ ഇ​ടി​ച്ചു. സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ വ​യോ​ധി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചെ​ന്ത്രാ​പ്പി​ന്നി സെ​ന്റ​റി​ൽ തെ​ക്കേ ബ​സ് സ്റ്റോ​പ്പി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11.10ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​ത്തി​യി​ട്ട ബ​സി​ന് മു​ന്നി​ലൂ​ടെ സൈ​ക്കി​ളി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വേ പെ​ട്ടെ​ന്ന് ബ​സ് മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ദേ​ഹ​ത്ത് ത​ട്ടി സു​ബ്ര​ഹ്മ​ണ്യ​ൻ റോ​ഡി​ലേ​ക്ക് വീ​ണു. ഈ ​സ​മ​യം മ​റ്റു​വാ​ഹ​ന​ങ്ങ​ളൊ​ന്നും റോ​ഡി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ബ​സി​ന്റെ ട​യ​ർ ക​യ​റി​യി​റ​ങ്ങി സൈ​ക്കി​ളി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ ന​ർ​മ​ദ ബ​സാ​ണ് സൈ​ക്കി​ളി​ൽ ത​ട്ടി​യ​ത്.

Tags:    
News Summary - The bus hit the bicycle-Elderly man miraculously saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.