Posted On
date_range Updated On
date_range സ്വകാര്യ ബസിന് കല്ലേറ്
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ബസിന് നേരെ കല്ലേറ്. തിങ്കളാഴ്ച ഉച്ചക്ക് 12.50നാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ‘ബനാസിനി’ബസിന് നേരേയാണ് കല്ലെറിഞ്ഞത്. പിറകിലെ ചില്ല് തകർന്നു. മൂന്നുപീടികയിൽനിന്ന് ബസിൽ കയറി ചെന്ത്രാപ്പിന്നി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞതെന്ന് കണ്ടക്ടർ പറഞ്ഞു. ഗ്ലാസ് തകർത്ത് കരിങ്കല്ല് ബസിനുള്ളിൽ വീണു. പിറകിലെ സീറ്റിൽ യാത്രക്കാരില്ലാത്തതിനാൽ അപകടം ഒഴിവായി. യുവാക്കൾ ഉടൻ രക്ഷപ്പെട്ടെന്നും പ്രകോപനമൊന്നും ഉണ്ടായിരുന്നില്ലെന്നും ബസ് തൊഴിലാളികൾ പറഞ്ഞു. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.