പെ​രി​ഞ്ഞ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ്ര​ള​യ​പ്പു​ര​ക​ൾ

കരുതലി​െൻറ പ്രളയപ്പുരകളുമായി പെരിഞ്ഞനം പഞ്ചായത്ത്

ക​യ്പ​മം​ഗ​ലം: പ്ര​ള​യം ജീ​വി​തം ത​ക​ർ​ത്തെ​റി​ഞ്ഞ​വ​ർ​ക്ക് നേ​രെ ക​രു​ത​ലി​െൻറ 'പ്ര​ള​യ​പ്പു​ര​ക​ൾ' നീ​ട്ടു​ക​യാ​ണ് പെ​രി​ഞ്ഞ​നം. 2018ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടും ഭൂ​മി​യും ന​ഷ്​​ട​പ്പെ​ട്ട 14 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ക​യാ​ണ് പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത്.

പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ ക​നോ​ലി ക​നാ​ലി​നോ​ട് ചേ​ർ​ന്ന് 60 സെൻറ്​ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കു​ഭൂ​മി​യി​ലാ​ണ് റോ​ട്ട​റി ക്ല​ബി​െൻറ സി.​എ​സ്.​ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഭ​വ​ന​സ​മു​ച്ച​യം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ് ഡ​യ​റ​ക്ട​ർ പ​ത്മ​ശ്രീ ശ​ങ്ക​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത വീ​ടു​ക​ൾ ഓ​രോ​ന്നും 530 ച​തു​ര​ശ്ര​യ​ടി വീ​ത​മാ​ണ്.

ഇ​രു​നി​ല​ക​ളി​ലാ​യി നാ​ലു വീ​ടു​ക​ൾ അ​ട​ങ്ങു​ന്ന ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ളാ​ണി​വ. ര​ണ്ട് ബെ​ഡ് റൂം, ​അ​റ്റാ​ച്ച്ഡ് ബാ​ത്ത് റൂം, ​വ​രാ​ന്ത, അ​ടു​ക്ക​ള, ബാ​ൽ​ക്ക​ണി എ​ന്നി​വ​യു​ൾ​ക്കൊ​ള്ളു​ന്ന വീ​ടു​ക​ളി​ൽ വൈ​ദ്യു​തീ​ക​ര​ണം അ​ട​ക്ക​മു​ള്ള പ​ണി​ക​ളും ഹാ​ബി​റ്റാ​റ്റ് ത​ന്നെ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ റ​വ​ന്യൂ പു​റ​മ്പോ​ക്കു​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നാ​യി ജി​ല്ല ക​ല​ക്ട​ർ ആ​യി​രു​ന്ന ടി.​വി. അ​നു​പ​മ​യാ​ണ് മു​ൻ​കൈ​യെ​ടു​ത്ത​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​കെ. സ​ച്ചി​ത്ത് പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 12ന്​ ​രാ​വി​ലെ 9.30ന് ​കു​റ്റി​ല​ക്ക​ട​വ് ഫ്ലാ​റ്റ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ജി​ല്ല ക​ല​ക്ട​ർ എ​സ്. ഷാ​ന​വാ​സി​ന് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.