സൂരജ്
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
കയ്പമംഗലം: ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും പതിനെട്ടോളാം കേസുകളിലെ പ്രതിയുമായ കണ്ണനാംകുളം സ്വദേശി ഏറാക്കൽ സൂരജിനെ (അനു)യാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കാപ്പ ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്.
കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാന്റെ പ്രാഥമിക റിപ്പോർട്ടിന്റെയും കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ ശിപാർശയുടെയും അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച വിശദ റിപ്പോർട്ട് പ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.