കൗതുകമായ കുഞ്ഞൻ മുസ്ഹഫ്
Posted On
date_range Updated On
date_range നൂറ്റാണ്ട് പഴക്കമുള്ള കുഞ്ഞൻ മുസ്ഹഫ് കൗതുകമാവുന്നു
കയ്പമംഗലം: ഒരിഞ്ച് നീളവും അര ഇഞ്ച് വീതിയുമുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള മുസ്ഹഫ് കൗതുകമുണർത്തുന്നു. കയ്പമംഗലം പുത്തൻപള്ളി സ്വദേശി പോക്കാക്കില്ലത്ത് പരേതനായ ബുഹാരി വൈദ്യരുടെ സൂക്ഷിപ്പുകളിൽ ഒന്നാണ് ഈ കുഞ്ഞൻ മുസ്ഹഫ്.
മുപ്പത് ജുസ്ഉ (ഭാഗം) ഉള്ള മുസ്ഹഫിന് 10 ഗ്രാം മാത്രമേ ഭാരമുള്ളൂ. ലെൻസ് ഉപയോഗിച്ച് മാത്രമേ ഇത് പാരായണം ചെയ്യാൻ കഴിയൂ. പ്രത്യേകം തയാറാക്കിയ ചെറിയ പെട്ടിയിലാണ് സൂക്ഷിക്കുന്നത്.
ഒരു കൈവിരലിെൻറ മൂന്നിലൊന്ന് വലിപ്പമേയുള്ളു ഈ മുസ്ഹഫിന്. പിതാവിെൻറ മരണശേഷം മകൾ സീനത്തിെൻറ കൈവശമുള്ള മുസ്ഹഫ് നിധിപോലെ സൂക്ഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.