representational image
Posted On
date_range Updated On
date_range 1,68,000 രൂപയുമായി ശീട്ടുകളി സംഘം പിടിയിൽ
കയ്പമംഗലം: എടത്തിരുത്തി അയിനിച്ചുവട് പരിസരത്ത് പണം വെച്ച് ശീട്ടു കളിച്ച സംഘത്തെ പൊലീസ് പിടികൂടി. അജയകുമാർ എന്നയാളുടെ വീട്ടിൽനിന്നാണ് സംഘം പിടിയിലായത്.
സജി, ഫൈസൽ, ബദറുദ്ദീൻ, അൻവർ, ആൽബിൻ എന്നിവരെയും നടത്തിപ്പുകാരൻ അജയകുമാറിനെയുമാണ് പിടികൂടിയത്. ഇവരിൽനിന്ന് 1,68,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.