ത​ട്ടി​പ്പി​നി​ര​യാ​യ ജ്യോ​തി​മ​ണി

വഴിയോര കച്ചവടക്കാരിയെ കബളിപ്പിച്ച് പണം തട്ടി

ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ വ​ഴി​യോ​ര​ത്ത് പ​ഴ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ ക​ബ​ളി​പ്പി​ച്ച് യു​വാ​വ് പ​ണം ത​ട്ടി. ചെ​ന്ത്രാ​പ്പി​ന്നി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം റോ​ഡ​രി​കി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന പ​ഴ​നി സ്വ​ദേ​ശി​നി ജ്യോ​തി​മ​ണി​യി​ൽ​നി​ന്നാ​ണ് 5000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മാ​മ്പ​ഴ​വും സ​പ്പോ​ട്ട​യും എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും 2000 രൂ​പ​ക്ക് ചി​ല്ല​റ ചോ​ദി​ക്കു​ക​യും ചെ​യ്തു.

ഈ ​സ​മ​യം ജ്യോ​തി​മ​ണി പ​ഴ്സി​ൽ​നി​ന്ന് 5000 രൂ​പ എ​ടു​ത്തു. ഈ ​തു​ക മു​ഴു​വ​ൻ യു​വാ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ത് ന​ൽ​കി​യ ഉ​ട​ൻ ഇ​യാ​ൾ പ​ണ​വു​മാ​യി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വ​ത്രെ. വെ​ള്ളി​യാ​ഴ്ച ശ്രീ​നാ​രാ​യ​ണ​പു​രം പ​ന​ങ്ങാ​ടും സ​മാ​ന​രീ​തി​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് 3000 രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags:    
News Summary - cheated the street vendor and stole money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.