1. യൂസഫിന്റെ വീടിന്റെ വാതിൽ പൂട്ട് തകർത്ത നിലയിൽ 2. വീട്ടിലെ അലമാരയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിൽ
Posted On
date_range Updated On
date_range അടച്ചിട്ട വീട്ടിൽ മോഷണശ്രമം
കയ്പമംഗലം: ചളിങ്ങാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. കാക്കാത്തിരുത്തി ബദർ പള്ളിക്ക് വടക്ക് തോട്ടുപറമ്പത്ത് യൂസഫിന്റെ വീടാണ് കുത്തിത്തുറന്നത്. രണ്ട് ദിവസമായി വീട്ടിൽ ആളുണ്ടായിരുന്നില്ല. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നിട്ടുള്ളത്. അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.