പെരിഞ്ഞനത്ത് മോഷണശ്രമം നടന്ന വീട്ടിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ
Posted On
date_range Updated On
date_range പെരിഞ്ഞനത്ത് ആളില്ലാത്ത വീട്ടിൽ മോഷണ ശ്രമം
കയ്പമംഗലം: പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണശ്രമം. കുറ്റിലക്കടവ് സെന്ററിൽ ആളില്ലാത്ത വീട്ടിലാണ് മോഷണശ്രമം നടന്നത്. കരുവത്തിൽ ശ്രീകുമാറിന്റെ വീട്ടിലാണ് സംഭവം. ഒരു മാസത്തോളമായി വീട് അടച്ചിട്ടിരിക്കുകയാണ്.
ശനിയാഴ്ച വൈകീട്ട് അയൽപക്കത്തെ സ്ത്രീയാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടൻ കയ്പമംഗലം പൊലീസിൽ അറിയിച്ചു. വീട്ടിനുള്ളിലെ അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണറിയുന്നത്. കയ്പമംഗലം പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.