പനമ്പിക്കുന്ന് പടിഞ്ഞാറ് മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range കയ്പമംഗലത്ത് വീട് കുത്തിത്തുറന്ന് പണം കവർന്നു
കയ്പമംഗലം: പനമ്പിക്കുന്ന് പടിഞ്ഞാറ് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് കുത്തിത്തുറന്ന് മോഷണം. പതിനായിരം രൂപ കവർന്നു. അൽഫലാഹ് ഗ്രൂപ്പിൽ ജോലിയെടുക്കുന്ന 13 തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന് നാല് ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. പരാതിയെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.