ധ​നേ​ഷ്

കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

കയ്പമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചുണ്ടയിൽ ധനേഷിനെയാണ് (37) കാപ്പ ചുമത്തി കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കയ്പമംഗലം, മതിലകം, വലപ്പാട്, കാട്ടൂർ, ഇരിങ്ങാലക്കുട, ചേർപ്പ്, വയനാട് തുടങ്ങി സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, അക്രമം, ലഹരിമരുന്ന് വിൽപന ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. വലപ്പാട് സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസിൽ ഉൾപ്പെട്ട് വിയ്യൂർ അതി സുരക്ഷ ജയിലിൽ കഴിയുന്ന ധനേഷിനെ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദേശ പ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കര‍െൻറ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ കെ.എസ്. സുബീഷ് മോനും സംഘവും ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സീനിയർ സി.പി.ഒ മുഹമ്മദ് റാഫി, സി.പി.ഒ രതീന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - arrested under kaapa act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.