സൂ​ര​ജ്

കാ​പ്പ ലം​ഘി​ച്ച് നാ​ട്ടി​ൽ എ​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ

ക​യ്പ​മം​ഗ​ലം: കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ ആ​ൾ നി​യ​മം ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി ഏ​റാ​ക്ക​ൽ സൂ​ര​ജി​നെ​യാ​ണ് ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​തി​നെ​ട്ടോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ ഏ​പ്രി​ൽ 30നാ​ണ് തൃ​ശൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി നാ​ടു​ക​ട​ത്തി​യ​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മം ലം​ഘി​ച്ച് ഇ​യാ​ൾ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​യ്പ​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Arrested person who violated Kapa and reached the country back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.