രാ​ഹു​ൽ

വയോധികയെ പീഡിപ്പിച്ച് മാല കവർന്ന പ്രതി പിടിയിൽ

ക​യ്പ​മം​ഗ​ലം: 60കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി ആ​ശാ​രി​ക്ക​യ​റ്റം സ്വ​ദേ​ശി എ.​ടി.​എം രാ​ഹു​ൽ, അ​പ്പു രാ​ഹു​ൽ പേ​രു​ക​ളി​ല​റി​യ​പ്പെ​ടു​ന്ന തോ​ട്ടു​പ​റ​മ്പി​ൽ രാ​ഹു​ലി​നെ​യാ​ണ് (27) എ​സ്.​എ​ച്ച്.​ഒ സു​ബീ​ഷ് മോ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​നു​വ​രി ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​വി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ച്ച ശേ​ഷം മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ഴി​യ​മ്പ​ലം അ​യി​രൂ​രി​ൽ​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​േ​ത്ത ഇ​യാ​ൾ മോ​ഷ​ണ​ക്കേ​സി​ലും അ​ടി​പി​ടി കേ​സി​ലും പ്ര​തി​യാ​ണ്. എ​സ്.​ഐ​മാ​രാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, അ​ബ്ദു​ൽ സ​ത്താ​ർ, മു​ഹ​മ്മ​ദ് റാ​ഫി, സീ​നി​യ​ർ സി.​പി.​ഒ പ്ര​ശാ​ന്ത് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Accused who raped elderly woman and stole necklace arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.