മാള: ടൗണിൽ ജൂത സിനഗോഗിന് എതിർവശത്തെ ജൂത നിർമിത കെട്ടിടം പൊളിച്ചുനീക്കൽ ആരംഭിച്ചു. മാളയിൽ നിന്ന് 1955ൽ യഹൂദർ ഇസ്രായേലിലേക്ക് പോകുമ്പോൾ വിൽപന നടത്തിയതാണിത്. ഓടിട്ട കെട്ടിടം ഏത് നിമിഷവും തകരുമെന്ന നിലയിലായിരുന്നു. നേരത്തേ ഈ കെട്ടിടത്തിൽ നാല് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.
ഉടമ ഇവരെ ഒഴിവാക്കി. ടൗണിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി നശിച്ചുപോയിരുന്നു. മഴ ശക്തമായി പെയ്ത് വെള്ളം കുതിർന്ന് തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. ടൗണിൽ ചുമട്ടുതൊഴിലാളികൾ ഈ കെട്ടിടത്തിന് താഴെ വിശ്രമിച്ചുവരികയായിരുന്നു. കെട്ടിടം ജനങ്ങൾക്കും വാഹനങ്ങൾക്കും സമീപത്തെ മറ്റ് കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.