ആമ്പല്ലൂർ: അപകടസാധ്യത മേഖലകളെക്കുറിച്ച് പഠിക്കാന്‍ ദേശീയപാത അതോറിറ്റി, പൊലീസ്, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം പുതുക്കാട് ദേശീയപാതയിൽ പരിശോധന നടത്തി. റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലയിലെ 37 അപകട മേഖലകളാണ് പരിശോധിച്ചത്.
പരിശോധന റിപ്പോർട്ട് സമർപ്പിച്ച ശേഷം താൽക്കാലിക പരിഹാരങ്ങൾ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടുപയോഗിച്ച് നിർമിക്കും. കൂടുതൽ ഫണ്ട് ആവശ്യമാണെങ്കിൽ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ല റോഡ് സേഫ്റ്റി കൗൺസിലിന്റെ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തി തുക അനുവദിക്കുകയാണ് ചെയ്യുന്നത്.
പുതുക്കാട് കെ.എസ്.ആര്.ടി.സി സ്റ്റാൻഡിന് മുന്നില്‍ അപകടങ്ങള്‍ കുറക്കുന്നതിന് സ്റ്റാൻഡ് വിപുലീകരിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് പരിശോധന സംഘം അറിയിച്ചു. ഇവിടെ താൽക്കാലിക പരിഹാരമാർഗമാണ് ഇപ്പോൾ ആലോചിക്കുന്നത്.
റൂറൽ പൊലീസ് ചീഫ് ഐശ്വര്യ ഡോങ്ഗ്രെ, ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എസ്.ഐ കെ.എസ്. സൂരജ്, എം.വി.ഐമാരായ സജി തോമസ്, എ.ആര്. രാജേഷ്, സി.എസ്. വിതിന്കുമാര്, എന്‍.എച്ച്.എ.ഐ കണ്‍സള്‍ട്ടിങ് കമ്പനി എന്‍ജിനീയര്‍ രവിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.