ഫു​ട്ബാ​ൾ താ​രം ഐ.​എം. വി​ജ​യ​ന് പി.​കെ.​എ​സ് അം​ഗ​ത്വം

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​കെ. ശി​വ​രാ​മ​ൻ ന​ൽ​കു​ന്നു

ഐ.​എം. വി​ജ​യ​ൻ സി.​പി.​എ​മ്മി​നൊ​പ്പം

തൃ​ശൂ​ർ: ഫു​ട്ബാ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ ഇ​നി സി.​പി.​എം സ​ഹ​യാ​ത്രി​ക​ൻ. സി.​പി.​എം നി​യ​ന്ത്രി​ത സം​ഘ​ട​ന​യാ​യ പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. തൃ​ശൂ​ർ ജി​ല്ല​ത​ല മെം​ബ​ർ​ഷി​പ് പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ജ​യ​ൻ അം​ഗ​ത്വം സ്വീ​ക​രി​ച്ച് തു​ട​ക്ക​മാ​യി. ​

അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റും പി.​കെ.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​എം.​കെ. സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. ശി​വ​രാ​മ​ൻ അം​ഗ​ത്വ ര​സീ​തി കൈ​മാ​റി. ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. രാ​ജേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൻ.​കെ. പ്ര​മോ​ദ് കു​മാ​ർ, പി.​എ. ല​ജു​കു​ട്ട​ൻ, എ.​ആ​ർ. സ​രോ​ജി​നി, എം.​വി. വി​നോ​ദ്, എ.​ആ​ർ. ബാ​ലു, അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - IM Vijayan with CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.