പെരുമ്പിലാവ്: അൻസാർ സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച തൃശൂർ-പാലക്കാട് മേഖല ഹെവൻസ് കിഡ്സ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മത്സരങ്ങളിൽ ആതിഥേയർക്ക് ഓവറോൾ കിരീടം. വാടാനപ്പള്ളി ഹെവൻസ് പ്രീ സ്കൂൾ, ഒരുമനയൂർ ഹെവൻസ് പ്രീ സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേരള ഹെവൻസ് പ്രീ സ്കൂൾ ഡയറക്ടർ സി.എ. മുഹ്സിൻ ഉദ്ഘാടനം ചെയ്തു. അൻസാർ ഇംഗ്ലീഷ് സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് നജീബ്, വൈസ് പ്രിൻസിപ്പൽ ഷൈനി ഹംസ, ഹെവൻസ് സെക്ഷൻ മേധാവി സമദ്, സ്പോർട്സ് കോഓഡിനേറ്റർ യൂനുസ്, പ്രിൻസിപ്പൽ കൗൺസിൽ അംഗം ഫാത്തിമ ലുബ്ന, അൻസാർ ഹെവൻസ് പ്രിൻസിപ്പൽ സുമയ്യ കരീം എന്നിവർ പങ്കെടുത്തു. അത്ലറ്റിക് ഇനങ്ങൾക്കൊപ്പം ഫുട്ബാൾ, ക്രിക്കറ്റ്, ത്രോബാൾ തുടങ്ങിയ മത്സരങ്ങളിലായി !& സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.