ഇന്നലെ ഞങ്ങളുടെ വിവാഹമായിരുന്നു; ഇന്ന് മകളുടെ വിവാഹമാണ്...

ഗു​രു​വാ​യൂ​ര്‍: തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി ശി​വ​പാ​ല​നും ഭാ​ര്യ ഉ​ഷ​യും ശ​നി​യാ​ഴ്ച ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ ക​ണ്ണ​നെ സാ​ക്ഷി​യാ​ക്കി മാ​ല ചാ​ർ​ത്തി. ഞാ​യ​റാ​ഴ്ച ഇ​വ​രു​ടെ ഇ​ള​യ​മ​ക​ൾ സ്വാ​തി​യും മ​ല​പ്പു​റം സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​നു​മാ​യു​ള്ള വി​വാ​ഹം ന​ട​ക്കും. 1988ൽ ​വി​വാ​ഹി​ത​രാ​യ ശി​വ​പാ​ല​നും ഉ​ഷ​യും ഒ​രു അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നേ​ർ​ന്ന വ​ഴി​പാ​ടാ​യി​രു​ന്നു ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ന​ട​യി​ൽ വെ​ച്ച് മാ​ല ചാ​ർ​ത്താം എ​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഒ​രു വീ​ഴ്ച​യെ തു​ട​ർ​ന്ന് ശി​വ​പാ​ല​െൻറ കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യു​മ്പോ​ൾ താ​നും ഭാ​ര്യ​യും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ക​യ​റി മാ​ല ചാ​ർ​ത്താം എ​ന്ന് നേ​ർ​ന്നി​രു​ന്നു. ഈ ​പ്രാ​ർ​ഥ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ശ​നി​യാ​ഴ്ച വി​വാ​ഹ ച​ട​ങ്ങു​ക​ളോ​ടെ കോ​യ്മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മം​ഗ​ള​വാ​ദ്യ അ​ക​മ്പ​ടി​യോ​ടെ മാ​ല ചാ​ർ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ന് ​ഇ​വ​രു​ടെ ഇ​ള​യ മ​ക​ള്‍ സ്വാ​തി​യു​ടെ വി​വാ​ഹം ഗു​രു​വാ​യൂ​ർ സ​ന്നി​ധി​യി​ലെ മ​ണ്ഡ​പ​ത്തി​ൽ ത​ന്നെ ന​ട​ക്കും.

Tags:    
News Summary - Yesterday was our wedding; Today is my daughter's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT