ഗുരുവായൂരിൽ സ്ലാബ് തകര്‍ന്ന് കാനയില്‍ അകപ്പെട്ട ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നു

കഷ്ടം, ഈ താൽക്കാലിക ബസ് സ്റ്റാന്‍ഡ്

ഗുരുവായൂര്‍: മേല്‍പാല നിര്‍മാണത്തെ തുടര്‍ന്ന് തൃശൂര്‍ ബസുകള്‍ക്കായി കൊളാടി പടിയില്‍ റോഡില്‍ ആരംഭിച്ച താൽക്കാലിക ബസ് സ്റ്റാന്‍ഡിന്റെ സ്ഥിതി ശോചനീയം. മഴ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. ബസുകള്‍ തിരിച്ചിടാന്‍ നിരന്തരമായി കയറിയിറങ്ങുന്നത് മൂലം ഹൗസിങ് ബോര്‍ഡിന്റെ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ആരംഭത്തിലുള്ള കാനയുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നുകിടക്കുകയാണ്.

വെള്ളം കെട്ടികിടക്കുന്നതിനാല്‍ സ്ലാബ് തകര്‍ന്നതറിയാതെ ഹൗസിങ് ബോര്‍ഡ് ഭാഗത്തേക്ക് പോകുന്ന ഓട്ടോകളും ഇരുചക്രവാഹനങ്ങളും അപകടത്തില്‍പെടുന്നത് പതിവാണ്. യാത്രക്കാരുമായി വന്ന ഓട്ടോ വെള്ളിയാഴ്ച ഇവിടെ കുടുങ്ങിയിരുന്നു. ഡ്രൈവര്‍മാരും പൊലീസും ചേര്‍ന്നാണ് ഓട്ടോറിക്ഷ ഉയര്‍ത്തിയത്. താൽക്കാലിക ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ കൗണ്‍സിലര്‍ വി.കെ. സുജിത് പലതവണ കൗണ്‍സിലില്‍ ഉന്നയിച്ചിരുന്നു.

സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് അടിയന്തരമായി നടപടിയെടുക്കാമെന്ന് ഉറപ്പും നല്‍കി. സെക്രട്ടറിയടക്കമുള്ള നഗരസഭ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിക്ക് സമീപം തന്നെയാണ് താൽക്കാലിക ബസ് സ്റ്റാന്‍ഡ്. ഹൗസിങ് ബോര്‍ഡ് റോഡിലേക്കുള്ള സ്ലാബുകള്‍ അടിയന്തരമായി മാറ്റിയില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

Tags:    
News Summary - Slab destroyed in Guruvayoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.