സ്വന്തമായി വനം ഒരുക്കി ഹംസ

മാള: ഹംസയെ അറിയില്ലേ. വീടിനു ചുറ്റും വനം ഒരുക്കി വിസ്മയിപ്പിച്ച വയോധികൻ. മാള മാരേക്കാട് വലിയ വീട്ടിൽ ഹംസ തന്റെ വീടിനു ചുറ്റുമുള്ള അര ഏക്കർ പറമ്പാണ് വനമാക്കി മാറ്റിയത്. ഇഴജന്തുക്കൾ, മയിൽ ഉൾപ്പെടെയുള്ള പക്ഷികൾ എന്നിവക്ക് യഥേഷ്ടം വിഹരിക്കാവുന്ന കാടായി മാറിയിരിക്കുകയാണിവിടം.

മാവ്, പ്ലാവ്, തേക്ക്, മഹാഗണി, അയനി, ആഞ്ഞിലി തുടങ്ങി മരങ്ങൾ വളർന്ന് പന്തലിച്ചതാണ് വനമായി മാറിയത്. പരിസര പ്രദേശത്തുനിന്ന് തികച്ചും വ്യത്യസ്തമാണ് ഇവിടെ. യഥാർഥ വനം കാണണമെങ്കിൽ 20 കി.മീ. സഞ്ചരിച്ച് അതിരപ്പിള്ളിയിൽ എത്തണം. ഇദ്ദേഹം കാടിന്റെ ഒരു ഭാഗം യന്ത്ര സഹായത്താൽ കൃഷിക്കായി ഒരുക്കിയിട്ടുണ്ട്. സമൃദ്ധിയായ ഏത്തവാഴത്തോട്ടം തയാറാക്കുകയാണ് ഇപ്പോൾ. ഹംസയോടൊപ്പം സുഹൃത്ത് ശശിയും കൃഷി ഒരുക്കാൻ സഹായത്തിനുണ്ട്. 250 വാഴകൾ ഇവിടെ നട്ടുകഴിഞ്ഞു. എല്ലാം വളർന്ന് കുലച്ചും തുടങ്ങി.

വാഴക്കൊപ്പം റമ്പൂട്ടാൻ, നാരങ്ങ, പേരക്ക, കോവൽ, വഴുതനങ്ങ, തീറ്റപ്പൂല്ല്, മരച്ചീനി തുടങ്ങി വിവിധ പച്ചക്കറികളും ഇടകൃഷിയായി ഒരുക്കുന്നുണ്ട്. മാള പഞ്ചായത്ത് വാർഡ് 20ലാണ് ഇദ്ദേഹത്തിന്റെ വീട്. പ്രകൃതിസ്നേഹിയായ ഇദ്ദേഹം അര നൂറ്റാണ്ടായി വനമായി ഭൂമിയെ സംരക്ഷിക്കുകയാണ്.


Tags:    
News Summary - forest hamsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.