മോഹൻ
കുമാർ
Posted On
date_range Updated On
date_range ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മത്സ്യ വ്യാപാരി അറസ്റ്റിൽ
കൊരട്ടി: പരിശോധനക്കെത്തിയ ആരോഗ്യ വിഭാഗം ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത മീൻ തട്ടുകടക്കാരൻ അറസ്റ്റിൽ. മുരിങ്ങൂർ വഴി പറമ്പത്ത് മോഹൻകുമാറാണ് (56) അറസ്റ്റിലായത്. മുരിങ്ങൂരിലെ ഇയാൾ നടത്തുന്ന തട്ടുകടയിൽ കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം പരിശോധനക്കെത്തിയപ്പോഴാണ് സംഭവം. പരാതിയെ തുടർന്ന് കൊരട്ടി പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.