മാള: മഴക്കാല കെടുതിയിൽ മാള മേഖല. ചാലക്കുടി പുഴയോര പഞ്ചായത്തുകളായ കുഴൂർ, അന്നമനട പ്രദേശങ്ങളിൽ നിരവധി വാഴത്തോട്ടങ്ങൾ വെള്ളത്തിലായി. ഏക്കർകണക്കിന് പാടശേഖരങ്ങൾ വെള്ളം കയറി നശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ നിരവധി ജാതി മരങ്ങളും കടപുഴകി. പൊയ്യ പഞ്ചായത്തിൽ കൊല്ലംപറമ്പിൽ അലിയുടെ ഉടമസ്ഥതയിലുള്ള മരം കടപുഴകി കല്ലിടവഴി റോഡ് വൈദ്യുതി ലൈനിൽ വീണു. കടവിൽ ബക്കർ മാസ്റ്ററുടെ വീട്ടുപറമ്പിലെ മരങ്ങൾ ഒടിഞ്ഞുവീണു.
കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച പകൽ മഴക്ക് നേരിയ ശമനം ഉണ്ടായി. ഇട റോഡുകളിലും വീടുകൾക്ക് സമീപവും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ഇതിനിടെ പുഴയിൽ ജലനിരപ്പ് ഉയർന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പെരിങ്ങൽകുത്ത് തുറന്നുവിട്ടതിനെ തുടർന്നാണിത്.
ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളായ അന്നമനട, കുഴൂർ, പാറക്കടവ്, പൊയ്യ പഞ്ചായത്തുകളിൽ അധികൃതർ ജാഗ്രത നിർദേശം നൽകി. അതേസമയം, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.