ഐ.എ.എല്ലിെൻറ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ കോടതി പരിസരത്ത് നടന്ന കരിദിനാചരണം
Posted On
date_range Updated On
date_range 'പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസിലുണ്ടായ വിധി തിരുത്തുക'
കൊടുങ്ങല്ലൂർ: ഇന്ത്യൻ ജുഡീഷ്യറിയുടെ നിഷ്പക്ഷത നിലനിർത്തുക, അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന വിധമുള്ള തീരുമാനങ്ങളും അഡ്വ. പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസിലുണ്ടായ വിധിയും തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് കരിദിനം ആചരിച്ചു.
കൊടുങ്ങല്ലൂർ കോടതി പരിസരത്ത് നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനോയ് ഉദ്ഘാടനം ചെയ്തു.
അഭിഭാഷകരായ സന്തോഷ് കുമാർ, മുഹമ്മദ് നവാസ്, കെ.എം. നൂർജഹാൻ, പി. രമ്യ, യു.കെ. ജാഫർ ഖാൻ, പി.എം. ഹാരിസ്, ടി.കെ. പ്രഭാകരൻ, എ.ഡി. സുദർശനൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.