തിരുവില്വാമല: ആക്കപ്പറമ്പ് മാരിയമ്മൻ ഉത്സവത്തിനിടെ സമയപരിധി കഴിഞ്ഞിട്ടും പ്രവർത്തിപ്പിച്ച ഡി.ജെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘർഷത്തിനിടയാക്കി. പ്രകോപിതരായ നാട്ടുകാർ പൊലീസിനെ തടഞ്ഞു. എസ്.ഐ ബിന്ദുലാലിന്റെ കൈക്ക് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയുന്ന 25 പേർക്കെതിരെ കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി ആക്കപ്പറമ്പിൽ സതീഷ് നിവാസിൽ സതീഷ് (32), രണ്ടാം പ്രതി കാട്ടുകുളം സി.ആർ നിവാസിൽ സജിത്ത് (32), ആക്കപ്പറമ്പ് പ്രസീത നിവാസിൽ പ്രജ്വൽ (22) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പത്തിനാണ് സംഭവം. പത്തിനുശേഷം ഡി.ജെ പാടില്ലെന്ന നിർദേശം അവഗണിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
കസ്റ്റഡിയിലെടുത്ത ഡി.ജെ വാഹനം സ്റ്റേഷനിലെത്തിച്ചു. പിന്നീട് ക്രമസമാധാനപാലനത്തിന് സ്ഥലത്തെത്തിയ എസ്.ഐ ബിന്ദുലാലിനെയും സംഘത്തെയും ഒരു സംഘം തടഞ്ഞുവെച്ചു. ഇതിനിടയിലാണ് എസ്.ഐയുടെ കൈക്ക് പരിക്കേറ്റത്. രാത്രി 12ന് ചേലക്കര, ചെറുതുരുത്തി, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസെത്തിയാണ് തടഞ്ഞുവെച്ചവരെ മോചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.