മിണാലൂരിൽ അപകടത്തിൽ തകർന്ന ഓട്ടോ ടാക്സി
Posted On
date_range Updated On
date_range കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
വടക്കാഞ്ചേരി: മിണാലൂർ പെട്രോൾ ബങ്കിന് സമീപം കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചക്കായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് പോകുന്ന ഇന്നോവ കാറും വടക്കാഞ്ചേരി ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന ഓട്ടോ ടാക്സിയുമാണ് അപകടത്തിൽപെട്ടത്. കാർ ഓടിച്ചിരുന്ന വടക്കാഞ്ചേരി ജില്ല ആശുപത്രിയിലെ ഡോക്ടർക്ക് നിസ്സാര പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചേലക്കര സ്വദേശി ഹനീഫയെ (52) വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.