എം. സക്കീർ ഹുസൈൻ
തൃശൂർ: നാടക പ്രവർത്തകനും മാധ്യമം മുൻ സീനിയർ റിപ്പോർട്ടറുമായിരുന്ന എം. സക്കീർ ഹുസൈനെ അനുസ്മരിച്ച് അന്താരാഷ്ട്ര നാടകോത്സവ വേദി. നാടകമേളയോട് അനുബന്ധിച്ച് പുറത്തിറക്കിയ ഫെസ്റ്റിവൽ ഡയറക്ടറിയിലാണ് സക്കീർ ഹുസൈൻ അനുസ്മരണം ഉൾപ്പെടുത്തിയത്.
ഇറ്റ്ഫോക്ക് ഏറ്റവും ഗൗരവത്തിൽ റിപ്പോർട്ട് ചെയ്തിരുന്ന നാടക സ്നേഹിയായിരുന്നു സക്കീർ ഹുസൈൻ എന്ന് കുറിപ്പ് പറയുന്നു. അദ്ദേഹത്തെ തേടി മികച്ച റിപ്പോർട്ടർക്കുള്ള ഇറ്റ്ഫോക് പുരസ്കാരവും രണ്ടുതവണ എത്തി.
സക്കീറിന്റെ നിര്യാണം ഇറ്റ്ഫോകിനും തൃശൂരിലെ നാടകപ്രവർത്തകർക്കും തീരാ നഷ്ടമാണെന്നും അനുസ്മരണക്കുറിപ്പിൽ പറയുന്നു. നാടകോത്സവത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിച്ചിരുന്ന അന്തരിച്ച ഡിസൈനർ ശശി ഭാസ്കരനെയും ഫെസ്റ്റിവൽ ബുക്കിൽ അനുസ്മരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.