ഒല്ലൂര്‍: ശരീരത്തിന്റെ ആരോഗ്യ സ്ഥിതി അറിയാൻകൂടി കഴിയുന്നതിലെ സന്താഷമാണ് വീട്ടമ്മയായ ഡെല്‍സിയെ രക്തദാനത്തിന് പ്രേരണയാകുന്നത്. രക്തദാനദിനത്തില്‍ ഇന്ന് തന്റെ 11ാമത് രക്തദാനത്തിന് ഒരുങ്ങുകയാണ് ഡെല്‍സി. നഴ്സായി ജിവിതം തുടങ്ങിയെങ്കിലും വിവാഹം വരെ ഡെൽസി രക്തം ദാനം ചെയ്തിരുന്നില്ല.
ഭർത്താവാകാൻ പോകുന്ന ജെറോമിന്റെ പ്രേരണയാൽ ഇരുവരും വിവാഹ ദിനം തന്നെ രക്തദാനം നടത്തി മാതൃകയായി. പിന്നീട് ജെറോമിന്റെ രക്തദാന പരിപാടികളില്‍ ഡെല്‍സി സജീവമായി. അഞ്ച്മാസം കുടുമ്പോൾ രക്തദാനം നടത്തുന്നതിനൊപ്പം ശരിരത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്യത്യമായി അറിയാന്‍ കഴിയുന്നെന്നും ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതനുസരിച്ച് ഭക്ഷണം ക്രമീകരിച്ച് അടുത്ത രക്തദാനത്തിന് മുമ്പായി അളവ് വർധിപ്പിക്കാന്‍ ശ്രമിക്കും.
ഇതോടെ ശരീരത്തിന്റെ ചെറിയ മാറ്റങ്ങള്‍ പോലും ക്യത്യമായി മനസ്സിലാക്കന്‍ രക്തദാനത്തിലുടെ കഴിയുന്നുണ്ടെന്നാണ് ഡെല്‍സിയുടെ അഭിപ്രായം. സ്ത്രീകള്‍ പലരും രക്തദാനം എന്ന് കേള്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന ചിന്തയാണ് വെച്ച് പുലര്‍ത്തുന്നത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും ഈ മനോഭാവമാണെന്നും അത് തെറ്റാണെന്നും ഡെൽസി ജീവിതം കൊണ്ട് തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.