Posted On
date_range Updated On
date_range ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു
പെരുമ്പിലാവ്: വൃക്കരോഗം ബാധിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പിലാവ് പരുത്തിക്കാട്ടിൽ കാസ്മി ഹാജിയുടെ മകൻ അബ്ദുൽ റഹ്മാനാ (60)ണ് മരിച്ചത്. കുന്നംകുളം താലൂക്കാശുപത്രിയിലെ ഡയാലിസിസിനിടെയാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
ഒരാഴ്ച മുൻപ് രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്.വൈകീട്ടോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരോഗ്യ പ്രവർത്തകരും പള്ളി കമ്മിറ്റിക്കാരും ചേർന്ന് ഖബറടക്കം ഒറ്റപ്പിലാവ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
കടവല്ലൂർ പഞ്ചായത്ത് പ്രദേശത്ത് ഇതോടെ മൂന്നാമത്തെയാളാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭാര്യ സുബൈദ. മക്കൾ - അബ്ദുൾ വാജിദ്, സെയ്യഹ് റഹ്മാൻ, ഷഹീദ് റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.