'മഹാമാരികാലത്തെ സ്ത്രീസുരക്ഷ' ദേശീയ ശിൽപശാല 20ന്

തൃശൂർ: കോവിഡ് 19 കാലഘട്ടത്തിൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിന് 'മഹാമാരികാലത്തെ സ്ത്രീസുരക്ഷ' ദേശീയ ശിൽപശാല ഒക്ടോബർ 20ന് ഓൺലൈനായി കേരള പോലീസ് അക്കാദമിയിൽ നടക്കും. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയാണ് വിശിഷ്ടാതിഥി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പങ്കെടുക്കും.

പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ഡോ. സുനിത കൃഷ്ണൻ 'ഇരകളുടെ പുനരധിവാസം' എന്ന വിഷയത്തിലും റിട്ട. ഡി.ജി.പി. ഡോ. പി.എം. നായർ 'കോവിഡ്-19 കാലഘട്ടത്തിലെ മനുഷ്യക്കടത്ത്' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. മധ്യപ്രദേശ് എ.ഡി.ജി.പി (അഡ്മിൻ) അൻവേഷ് മംഗളം 'വിജയകരമായ പ്രോസിക്യൂഷൻ നടപടികൾ' എന്ന വിഷയത്തിൽ സംസാരിക്കും.

കേരള പോലീസ് അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി. ട്രെയിനിംഗ് നീരജ് കുമാർ ഗുപ്ത എന്നിവർ സംബന്ധിക്കും. വിവിധ സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശിൽപ്പശാലയിൽ പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.