തൃ​ശൂ​ർ ജി​ല്ല ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, മ​ന്ത്രി കെ. ​രാ​ജ​ൻ, ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ബി. അ​ന​ന്ത​കൃ​ഷ്ണ​ൻ, ര​ജി​സ്ട്രാ​ർ ഡോ.​പി. രാ​ജേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം

ക​ലാ​മ​ണ്ഡ​ല​ത്തി​ന് മു​ന്നി​ൽ

ആദ്യമായി കലാമണ്ഡലം കണ്ടതിന്റെ സന്തോഷത്തിൽ തൃശൂർ കലക്ടർ

ചെറുതുരുത്തി: ആദ്യമായി കലാമണ്ഡലം കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുന്ന സ്വാഗതഗാന നൃത്തപരിശീലനം കാണാൻ മന്ത്രി കെ. രാജനൊപ്പമാണ് കലക്ടറും മറ്റു ഉദ്യോഗസ്ഥരും കലാമണ്ഡലത്തിലെത്തിയത്. ഇടുക്കി ഏലപ്പാറയിലെ സ്കൂൾ പഠന കാലം മുതൽ മഹാകവി വള്ളത്തോളിനെയും കലാമണ്ഡലത്തിനെപ്പറ്റിയുമെല്ലാമുള്ള വായിച്ചറിവുകളും കഥകളും കവിതകളുമെല്ലാം മനസിൽ സൂക്ഷിച്ചാണ് 2024 ജൂലൈയിൽ കലക്ടറായി ചുമതലയേറ്റതെന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞു.

കലാമണ്ഡലത്തിലെത്താൻ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്കുകളും മറ്റും മൂലം സാധിക്കാതിരുന്നതിന്റെ വിഷമവും അദ്ദേഹം പങ്കുവെച്ചു. കലാമണ്ഡലം അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് കലോത്സവ സ്വാഗതഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ എന്നിവർ ചേർന്ന് കഥകളി കോപ്പ് വെക്കുന്ന സ്ഥലവും വിദ്യാർഥികളെ പഠിപ്പിക്കുന്ന രീതികളുടെ വീഡിയോയുമെല്ലാം കലക്ടറെ കാണിച്ചുകൊടുത്തു.

Tags:    
News Summary - Thrissur Collector overjoyed to see Kalamandalam for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.