റോഡരികിൽ ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്ന കുട്ടിക്കൂട്ടം
ചെറുതുരുത്തി: സഹപാഠികളായ രണ്ടുപേർക്ക് സ്കൂൾ തുറക്കുമ്പോഴേക്ക് ബുക്കും ബാഗും മറ്റു സാമഗ്രികളും വാങ്ങിക്കാൻ കുട്ടിക്കച്ചവടത്തിനിറങ്ങി അഞ്ചംഗസംഘം. കൂടുതൽ പണം കിട്ടിയാൽ കളിക്കാനായി ഫുട്ബാളും വാങ്ങിക്കാനായി ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ആറങ്ങോട്ടുകര-തളി റോഡിൽ പുലാത്ത് പറമ്പ് പ്രദേശത്ത് റോഡരികിലാണ് കച്ചവടം തുടങ്ങിയിരിക്കുന്നത്.
ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, കാരറ്റ്, കുക്കുമ്പർ എന്നിവ കുപ്പിയിലാക്കി പത്താം ക്ലാസുകാരനായ സിനാൻ, ഏഴാം ക്ലാസുകാരനായ സിനാൻ, ആറാം ക്ലാസുകാരനായ അമീർ, ഏഴാം ക്ലാസുകാരനായ സുഫിയാൻ, അഞ്ചാം ക്ലാസുകാരനായ സഫ്വാൻ എന്നിവരാണ് കച്ചവടം ചെയ്യുന്നത്. വീട്ടുകാർ തയാറാക്കി കൊടുക്കുന്ന ഉപ്പിലിട്ട സാധനങ്ങളാണ് വിറ്റഴിക്കുന്നത്.
കൂടെ പഠിക്കുകയും കളിക്കുകയും ചെയ്യുന്ന രണ്ടുപേർക്ക് സ്കൂളിൽ പോവാൻ ബുക്കും ബാഗും മറ്റും വാങ്ങിക്കാൻ പൈസയില്ല എന്നറിഞ്ഞതോടെയാണ് കൂട്ടുകാരായ രണ്ടുപേർ സ്വരൂപിച്ചുവെച്ചിരുന്ന പൈസ എടുത്ത് കച്ചവടത്തിനിറങ്ങിയത്. ഇതുവഴി യാത്ര ചെയ്യുന്നവർ കുട്ടികളുടെ നന്മ തിരിച്ചറിഞ്ഞ് കട്ടക്ക് കൂടെയുണ്ട്. സ്കൂൾ തുറക്കുമ്പോഴേക്കും പണം സ്വരൂപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.