2019ൽ കോളജ് വാർഷിക ഉദ്ഘാടനത്തിന്‍റെ വേദിയിൽ ഡോ. കൃഷ്ണകുമാർ

ഡോ. ​കൃഷ്​ണകുമാറുമായി ഹൃദയബന്ധം സൂക്ഷിച്ച്​ ചെറുതുരുത്തി

ചെറുതുരുത്തി: അന്തരിച്ച കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ചെയർമാൻ ഡോ. പി.ആർ. കൃഷ്ണകുമാറിന്​ അവസാനംവരെ അഭേദ്യബന്ധമായിരുന്നു ചെറുതുരുത്തിയുമായി. പ്രത്യേകിച്ച്​ ചെറുതുരുത്തി പൂമുള്ളി ആയുർവേദ മെഡിക്കൽ കോളജിന്​ അദ്ദേഹത്തി​െൻറ മരണംനികത്താനാകാത്ത നഷ്​ടമാണ്​. 1960ലാണ് ഷൊർണൂർ സമാജത്തിൽ പഠിക്കാൻ എത്തിയത്. അന്ന് മുതലുള്ള ബന്ധമാണ്.

പിന്നീട് ചെറുതുരുത്തിയിൽ ആയുർവേദ കോളജ് വന്നപ്പോൾ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽനിന്ന് പ്രവർത്തിച്ചു. അവസാനമായി 2019 ഡിസംബറിൽ കോളജ്​ വാർഷികത്തിൽ പങ്കെടുത്തിരുന്നു. നിന്ന് പ്രസംഗിക്കാൻ ബുദ്ധിമുട്ടായതിനാൽ ഇരുന്നാണ് എം.പി വി.കെ. ശ്രീകണ്​ഠനുമൊപ്പം സംസാരിച്ചത്. ത​െൻറ അച്ഛനെന്ന പോലെയാണ് ഏത് കാര്യങ്ങളും ഞാൻ ചോദിച്ച് മനസ്സിലാക്കാറുള്ളതെന്ന്​ പൂമുള്ളി ആയുർവേദ കോളജ് ഡയറക്​ടർ സന്ധ്യ മന്നത്ത് 'മാധ്യമ'ത്തോട്​ പറഞ്ഞു.

അടുത്തിടെ കോളജി​െൻറ ഓൺലൈൻ ക്ലാസ് കോയമ്പത്തൂരിൽ വെച്ച് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തിരുന്നു. കോവിഡ് മാറിയശേഷം വിദ്യാർഥികളെ നേരിൽ കാണാൻ കോളജിൽ എത്തുമെന്നും അന്ന് വിദ്യാർഥികൾക്ക് ഓൺലൈനിലൂടെ ഉറപ്പുനൽകിയിരുന്നു. 

Tags:    
News Summary - Dr PR Krishnakumar with Cheruthuruthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.