കാത്തിരിപ്പിന് വിരാമം; ചായ്പൻകുഴിയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ എത്തി

ചാലക്കുടി: കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ ചായ്പൻകുഴി നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ പ്രദേശത്തെത്തി. ആദ്യവിൽപന സാമൂഹികപ്രവര്‍ത്തകൻ കെ.എം. ജോസിന് നൽകി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോർകൊണ്ട് സപ്ലൈകോ ലക്ഷ്യമിടുന്നത്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സപ്ലൈകോ ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. ചായ്പൻകുഴിയിൽ എല്ലാ തിങ്കളാഴ്ചയും രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് പ്രവർത്തനം.

Tags:    
News Summary - No more waiting-The traveling Maveli store has arrived in Chayipankuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.