അഞ്ച് മാസം മുമ്പ് ചാലക്കുടി പുഴയില്‍ വീണ കണ്ടെയ്‌നര്‍ ലോറി പുറത്തെടുത്തു

ചാലക്കുടി: അഞ്ച് മാസം മുന്‍പ് വീണ കണ്ടെയ്‌നര്‍ ലോറി ചാലക്കുടി പുഴയില്‍നിന്ന് പുറത്തെടുത്തു. രണ്ട് തവണ കയറ്റാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ജില്ല ദുരന്തനിവാരണ അതോറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ലോറി കയറ്റാന്‍ ഉത്തരവിടുകയായിരുന്നു.

എറണാകുളത്തെ ക്രെയിന്‍ കമ്പനിയാണ് കണ്ടെയ്‌നര്‍ ലോറി ഉയര്‍ത്തുന്ന പണി ഏറ്റെടുത്തത്. വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ ശ്രമം തുടങ്ങി 10ഓടെ വലിയ ഭാഗം ഉയര്‍ത്തി. അവശേഷിച്ച ഡ്രൈവര്‍ ക്യാബിനും തുടര്‍ന്ന് പുറത്തെത്തിച്ചു.

ചാലക്കുടിപ്പുഴയുടെ പാലത്തിന് മുകളില്‍ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് പാലത്തിന് കേടുപാട് സംഭവിക്കാതെ വാഹനം ഉയര്‍ത്തിയെടുക്കുക ശ്രമകരമായ ജോലിയായിരുന്നു. ദേശീയ പാതയില്‍ ഒരു ട്രാക്കിലൂടെ മാത്രം വാഹനങ്ങള്‍ കടത്തി വിട്ട് ഗതാഗതം നിയന്ത്രിച്ചാണ് പ്രവൃത്തി നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.