വീട്ടുടമയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയിൽ

ചാലക്കുടി: വീട്ടുടമയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  പ്രതി പിടിയിൽ. നിരവധി അടി പിടി കേസുകളിലും മറ്റും പ്രതിയായ പനമ്പിള്ളി കോളേജിന് പിറകിൽ താമസിക്കുന്ന മുല്ലശേരി വീട്ടിൽ മിഥുൻ ഗോപി (22 ) ആണ് ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായത്. . കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ വെട്ടുക്കൽ ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ  പൊലീസിന് വിവരം ചോർത്തി നൽകിയെന്ന സംശയത്തിന്റെ പേരിൽ ഷൈജുവും സംഘവും പനമ്പിള്ളി കോളേജിന് സമീപം താമസിക്കുന്ന പരാതിക്കാരനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഇതിനെതിരെ ചാലക്കുടി സ്റ്റേഷനിൽ പരാതിപ്പെട്ടതിന്‍റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ഷൈജുവും സിൽബന്ധിയായ മിഥുനും വീട്ടുടമയുടെ നേരെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷൈജുവിനെ പിടികൂടിയെങ്കിലും ബാംഗ്ലൂരിലേക്ക് കടന്ന മിഥുൻ അവിടെ മഡിവാളയിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഇതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, എഎസ് ഐ ഷിബു സി.പി. സീനിയർ സിപിഒമാരായ എ.യു റെജി, ഷാജു കട്ടപ്പുറം, വിജയകുമാർ , ജിബി ടി.സി എന്നിവരെ ഉൾപ്പെടുത്തി പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ മിഥുൻ മഡിവാളയിൽ ഉണ്ടെന്ന് സൂചന കിട്ടി. തുടർന്ന് പ്രത്യേകാന്വേഷണ സംഘം അവിടെയെങ്കിലും പോലിസിന്റെ സാന്നിധ്യം മനസിലാക്കിയ മിഥുൻ രക്ഷപെട്ട് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വസ്ത്രങ്ങൾ മാറാൻ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിന്നും പുലർച്ചെ പിടികൂടുകയായിരുന്നു. TMChdy - 2 പ്രതി മിഥുൻ .

Tags:    
News Summary - Arrested in case of attempted murder of landlord

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.