ഐക്യരാഷ്​ട്ര സംഘടന75ാം വാര്‍ഷികത്തിൽ പങ്കെടുക്കാൻ അലീനക്ക് അവസരം

ചാലക്കുടി: ഐക്യരാഷ്​ട്ര സംഘടനയുടെ 75ാം വാര്‍ഷികാഘോഷത്തിൽ പങ്കെടുക്കാൻ കൊരട്ടി സ്വദേശിയായ വിദ്യാർഥിക്ക് അവസരം. മംഗലശേരി കിഴക്കേപ്പുറത്ത് അനില്‍പ്രഭയുടെയും രാജേശ്വരിയുടെയും മകളും ബംഗളൂരുവിൽ നിയമ വിദ്യാര്‍ഥിനിയുമായ അലീന അനബെല്ലിക്കാണ് അവസരം ലഭിച്ചത്.

യു.എന്‍ 75 ഗ്ലേബല്‍ ഡയലോഗ് സമ്മിറ്റ് എന്ന വെബിനാറില്‍ പങ്കെടുത്ത് വിഷയാവതരണം നടത്തി മികച്ച പ്രകടനം കാഴ്ച​െവച്ചതോടെ അലീനക്ക്​ അവസരം ലഭിക്കുകയായിരുന്നു.

സെൻറ്​ ആല്‍ബര്‍ട്‌സ് കോളജിലെ ആല്‍ബറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി നടന്ന ദേശീയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ അലീന വെബിനാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അസമത്വം വിവേചനത്തെ തടയുന്നു എന്ന വിഷയമാണ് അവതരിപ്പിച്ചത്.

യു.എന്‍ പ്രതിനിധികളായ ബില്ലി ബാറ്റ്‌വേര്‍, ഒമര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ വെബിനാറില്‍ പങ്കെടുത്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.