അപകടത്തിൽ തകർന്ന കാറും തകർന്ന കുണ്ടന്നൂരിലെ ബസ് കാത്തിരിപ്പുകേന്ദ്രവും
എരുമപ്പെട്ടി: നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി യാത്രികരായ ദമ്പതിമാർക്ക് പരിക്ക്.
കുമരനെല്ലൂർ പനങ്ങാട്ടു വീട്ടിൽ അനൂപ് (31), ഭാര്യ മഹാലക്ഷ്മി (23) എന്നിവരെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതരയേടെയാണ് സംഭവം.
കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയിലെ കുണ്ടന്നൂർ പള്ളി സെന്ററിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. കാറിന്റെ മുൻവശവും ബസ് കാത്തിരിപ്പ് കേന്ദ്രവും പൂർണമായി തകർന്നു.
വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.