Posted On
date_range Updated On
date_range കൈക്കൂലി: കെ.എസ്.ഇ.ബി സബ് എൻജിനീയർക്ക് തടവും പിഴയും
തൃശൂർ: വർക്ക്ഷോപ്പിലേക്ക് വൈദ്യുതി കണക്ഷൻ അനുവദിക്കാൻ ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി സബ് എൻജിനീയർക്ക് ഒരുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും. കെ.എസ്.ഇ.ബി ചേർപ്പ് സെക്ഷൻ ഓഫിസിലെ സബ് എഞ്ചിനീയറായിരുന്ന മോഹൻ കുമാറിനെയാണ് തൃശൂർ വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2008 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ചേർപ്പ് പെരുമ്പിള്ളിശേരിയിൽ പുതുതായി ആരംഭിച്ച ലെയ്ത്ത് വർക്ക്ഷോപ്പിന് വൈദ്യുതി കണക്ഷൻ നൽകാൻ ഉടമയിൽനിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നത് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിയായിരുന്ന സതീശന്റെ നേതൃത്വത്തിലെ സംഘം പിടികൂടുകയായിരുന്നു. മുൻ ഡിവൈ.എസ്.പി പി.എം. ഉണ്ണിരാജനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.കെ. ശൈലജൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.