തൃശൂർ: കുണ്ടന്നൂര്‍ വെടിമരുന്ന് അപകട സ്ഥലത്ത് അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതായി ഡെപ്യൂട്ടി കലക്ടറുടെ കണ്ടെത്തൽ. 15 കിലോയുടെ ലൈസൻസാണ് അനുവദിച്ചത്. കൂടുതൽ സ്ഫോടക വസ്തുക്കൾ പ്രദേശത്ത് കണ്ടെത്തി.
പുഴയോരത്തും കുറ്റിക്കാട്ടിലും ചാക്കിലുപേക്ഷിച്ച നിലയിലും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടർ യമുനാദേവി പ്രാഥമിക റിപ്പോർട്ട് കലക്ടർക്ക് കൈമാറി. അപകടം നടന്ന ഷെഡ് പ്രവര്‍ത്തിച്ചിരുന്നത് പുറമ്പോക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകട കാരണമറിയാനും നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കാനും കലക്ടർ നിയോഗിച്ച പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. രാവിലെ ഒമ്പതോടെയാണ് ഡെപ്യൂട്ടി കലക്ടർ യുമനദേവിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം അപകട സ്ഥലത്ത് പരിശോധന നടത്തിയത്.
സ്ഫോടനം നടന്ന സ്ഥലത്ത് അഞ്ചടി താഴ്ചയിൽ വൻ ഗർത്തം കണ്ടെത്തി. തൊട്ടടുത്തെ ജലാശയത്തിലേക്ക് വെടിമരുന്നുകൾ സൂക്ഷിച്ചിരുന്ന ഡ്രമ്മുകൾ ചിതറി തെറിച്ച് തെങ്ങുകളടക്കം മരങ്ങൾ കടപുഴകിയിട്ടുണ്ട്. സമീപത്തെ അമ്പതിലേറെ മരങ്ങളാണ് സ്ഫോടനത്തില്‍ കത്തി നശിച്ചത്.
പ്രദേശത്തെ പതിനഞ്ചിലേറെ വീടുകളുടെ ജനലുകളും വാതിലുകളും സ്ഫോടത്തിൽ തകർന്നു. അപകട കാരണം വ്യക്തമാകാൻ പെസോയുടെ പരിശോധന കൂടെ വേണം. അലക്ഷ്യമായി വെടിമരുന്ന് കൈകാര്യം ചെയ്തതിനെ തുടർന്ന് എക്പ്ലോസീവ് അക്ട് അനുസരിച്ചാണ് ലൈസൻസി ശ്രീനിവാസനെയും സ്ഥല ഉടമ സുന്ദരാക്ഷനെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.