യാത്രക്കിടയിൽ നഷ്ടപ്പെട്ട പണം ബിജുവിന് ഈസ്റ്റ് സ്റ്റേഷനിൽവെച്ച് അക്ബർഷാ കൈമാറുന്നു
തൃശൂർ: ചുവന്നമണ്ണ് സ്വദേശി ബിജു ചേർത്ത് പിടിച്ച അക്ബർ ഷായുടെ കൈ വിടുവാൻ ഏറെ സമയമെടുത്തു. നന്ദി പറഞ്ഞിട്ടും മതിയാവുന്നില്ല. ചിക്കന്‍ ഫാം നടത്തിവരുന്ന നെല്ലിക്കൽ ബിജു തെൻറ കടയുടെ നിർമാണ സാധനങ്ങൾ വാങ്ങുന്നതിനാണ് വെള്ളിയാഴ്ച അത്താണിയിലെത്തിയത്.
അവിടെനിന്നും തൃശൂരിലേക്കും ബസ് കയറി. തൃശൂരിലെത്തിയപ്പോഴാണ് സാധനങ്ങൾ വാങ്ങുന്നതിനുള്ള ൈകയിലെ 50,000 രൂപ നഷ്ടപ്പെട്ടതായി കണ്ടത്. ഉടൻ അത്താണിയിലേക്ക് ബസ് കയറി കടകളിലും മറ്റും അന്വേഷിച്ചുവെങ്കിലും തുക കണ്ടെത്താനായില്ല. കോവിഡ് കാലത്തെ തെൻറ അധ്വാനഫലമെല്ലാം നഷ്ടപ്പെട്ടതിൽ വിഷമിച്ചാണ് ഈസ്റ്റ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.
സങ്കടത്തോടെ വീട്ടിലേക്കു മടങ്ങിയ ബിജുവിന് അന്നു വൈകീട്ടാണ് നഷ്ടപ്പെട്ട പണം കണ്ടുകിട്ടിയിട്ടുണ്ടെന്ന ആശ്വാസത്തിെൻറ ഫോൺകോൾ സ്റ്റേഷനില്‍നിന്നും എത്തുന്നത്. സ്റ്റേഷനിലെത്തിയ ബിജുവിന് എസ്.ഐ സിനോജ്, അക്ബർഷാ എന്ന വ്യക്തിയെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു ആദ്യം ചെയ്തത്.
വെസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ മുഹമ്മദ് സഗീറിെൻറ സഹോദരനാണ് അക്ബർ ഷാ. ഇദ്ദേഹം ചെമ്പൂകാവിലെ കടയിൽനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി ശക്തൻസ്റ്റാൻഡിൽ ബസിറങ്ങുമ്പോഴാണ് ബസിലെ ഫുഡ് ബോർഡിൽ ഒരുകെട്ട് പണം കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ പണം ശക്തൻ സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എസ്.ഐ സിനോജ്, എ.എസ്.ഐ ഷാജു എന്നിവരുടെ സാന്നിധ്യത്തിൽ അക്ബർഷാ പണം ബിജുവിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.