തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്രക്കാരിയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശി അബ്ദുൽ റസാഖ് (45) ആണ് പിടിയിലായത്. നിലമ്പൂരിലേക്ക് പോകാനിരുന്ന യുവതി ഒന്നാം പ്ലാറ്റ്ഫോമിലെ ശുചിമുറിയിലേക്ക് പോയപ്പോൾ പ്ലാറ്റ്ഫോമിൽ സൂക്ഷിച്ച ബാഗ് കൈക്കലാക്കി രക്ഷപെടുകയായിരുന്നു. പിന്നീട് റെയിൽവേ പൊലീസ് പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. പ്രതിക്കെതിരെ വടക്കാഞ്ചേരി, മെഡിക്കൽ കോളജ്, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.