തൃശൂർ: അവിണിശ്ശേരിയിലെ കേരള ഖാദി ഗ്രാമവ്യവസായ അസോസിയേഷൻ ഭരണസസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സി.ബി. ഗീത പക്ഷത്തിന് തോൽവി. തെരഞ്ഞെടുപ്പ് അട്ടിമറി കേസുമായി ബന്ധപ്പെട്ട് സി.ബി. ഗീത മത്സരിച്ചിരുന്നില്ല. അനുകൂല വിഭാഗത്തിനായി സി.കെ. നന്ദകുമാർ നേതൃത്വം നൽകിയ പാനലാണ് പരാജയപ്പെട്ടത്. 17 അംഗ ഭരണസമിതിയിലേക്ക് രണ്ട് പാനലാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
കോൺഗ്രസിലെ ഔദ്യോഗിക വിഭാഗമെന്ന നിലയിൽ മത്സരിച്ച എം.കെ. അഭിലാഷ്, പി.സി. അജയകുമാർ, സി.വി. അജിത്ത്, എ.പി. ചെറുപുഷ്പം, കെ.കെ. ദിവാകരൻ, സി.കെ. ജയൻ, സി.എ. നന്ദകുമാർ, എം.എം. നിമേഷ്, പി.ആർ. നിർമൽ കുമാർ, സി.ആർ. രാധാകൃഷ്ണൻ, വി.ആർ. രാമകൃഷ്ണൻ, എം.കെ. രഘു, ടി. രഘുനന്ദനൻ, പി.വി. രമാദേവി, പി.എ. ഷാജി, ടി.എസ്. സുനിൽകുമാർ, ടി. ഉദയകുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2022 ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയിൽ അധികം വോട്ടുകൾ കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഹൈകോടതി നിർദേശിക്കുകയായിരുന്നു.
ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനും തുടർനടപടികൾക്കുമായി കോടതിയെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.