ആറ്റൂർ അസുരംകുണ്ട് ഡാം
ചെറുതുരുത്തി: കനത്ത മഴ പെയ്തിട്ടും ആറ്റൂർ അസുരംകുണ്ട് ഡാം നിറഞ്ഞില്ല. നൂറുകണക്കിന് കർഷകർ ആശങ്കയിൽ. ആറ്റുവഴിയിൽനിന്ന് രണ്ടര കി.മീ. കാട്ടിലൂടെ സഞ്ചരിച്ചുവേണം ഈ ഡാമിലെത്താൻ.
ഡാം നിറഞ്ഞാൽ മാത്രമേ ചേലക്കര തോനൂർക്കര നിവാസികളായ നൂറുകണക്കിന് കർഷകർക്ക് ജനുവരിയിൽ കൃഷി ചെയ്യാൻ വെള്ളം ലഭിക്കൂ. ഈ ഡാമിലെ ജലം കണ്ടാണ് ഇവർ വിത്തിറക്കുന്നത്. അവർ ഇപ്പോൾ ആശങ്കയിലാണ്.
രണ്ടുവർഷം മുമ്പ് ഡാമിലെ വെള്ളത്തിലെ കുറവ് കാരണം അധികൃതർ തുറന്നുകൊടുത്തിരുന്നില്ല. തുടർന്ന് രാത്രി കർഷകർ ഡാമിന്റെ പൂട്ടുപൊട്ടിച്ച് വെള്ളം കൊണ്ടുപോയിരുന്നു. ഡാമിൽ വെള്ളം കെട്ടിനിൽക്കുന്നതുകൊണ്ടാണ് സമീപപ്രദേശങ്ങളിലെ കിണറുകളിലും വേനൽക്കാലങ്ങളിൽ വെള്ളം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.