തൃപ്രയാർ: ഇലക്ട്രിക് ഓട്ടോ സർവിസ് ചെയ്യുന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി സ്ഥാപന ഉടമയെയും മകനെയും ജീവനക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ വലപ്പാട് പൊലീസ് അറസ്റ്റു ചെയ്തു. വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന പണ്ടാറത്തിൽ വീട്ടിൽ സ്വാലിഹ് (43), ആദിൽ (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.30നാണ് സംഭവം.
തൃപ്രയാർ വടക്കേ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ‘പ്രിൻസ് മോട്ടോഴ്സ്’സ്ഥാപനത്തിലാണ് ആക്രമണം നടത്തിയത്. നാട്ടിക സ്വദേശി കാളക്കൊടുവത്ത് വീട്ടിൽ മധുസൂദനൻ, ഇയാളുടെ മകൻ അദേൽ കൃഷ്ണ, ജീവനക്കാരൻ രജനീഷ് എന്നിവരെയാണ് പരിക്കേൽപ്പിച്ചത്. സ്ഥാപനത്തിലെ ഗ്ലാസ് തകർക്കുകയും ചെയ്തിരുന്നു. പ്രതികൾ കൊണ്ടുവന്ന പെട്ടി ഓട്ടോ വേഗം സർവിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ തിരക്കാണെന്ന് മറുപടി പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐമാരായ വിജു, ഉണ്ണി, എ.എസ്.ഐമാരായ സുനിൽകുമാർ, സജയൻ. സി.പി.ഒമാരായ അലി, ജെസ്ലിൻ തോമസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.