Posted On
date_range Updated On
date_range തൃശൂരിൽ എ.ടി.എമ്മിൽ മോഷണശ്രമം; ഒഡിഷ സ്വദേശി പിടിയിൽ
തൃശൂർ: പട്ടാളം റോഡിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണശ്രമം നടത്തിയ ഒഡിഷ സ്വദേശി സുനിൽ നായിക്കിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. എ.ടി.എമ്മില് മോഷണത്തിന് ശ്രമിച്ചതോടെ അലാറം മുഴങ്ങുകയായിരുന്നു. ബാങ്കിന്റെ മുംബൈയിലെ സുരക്ഷാസംവിധാനത്തിൽനിന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നഗരത്തിലെ പുത്തൻപള്ളിക്ക് സമീപമുള്ള ഒരുകടയും ഇയാൾ പൊളിക്കാൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.