മഹേഷ്
തൃശൂർ: നഗരത്തിലെ പട്ടാളം മാരിയമ്മൻ ക്ഷേത്രത്തിലും ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവിൽ പോയ അസം ദിബ്രഗാർ സ്വദേശി മഹേഷ് (19) പടിയിൽ. സിറ്റി പൊലീസ് സാഗോക്ക് സ്ക്വാഡും അസിസ്റ്റൻറ് കമീഷണറുടെ സ്ക്വാഡും ചേർന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരിയിലായിരുന്നു പട്ടാളം മാരിയമ്മൻകോവിലിൽ മോഷണം. നാല് ഭണ്ഡാരങ്ങളിൽ നിന്നും മേശവലിപ്പിൽ നിന്നുമായി 15,000 രൂപയാണ് മോഷണം ചെയ്തത്.
ഈ മാസം 21നാണ് ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറിന് സമീപമുള്ള ചെട്ടിയങ്ങാടി കുളശ്ശേരി ഹനുമാൻ കോവിലിൽ മോഷണം നടന്നത്. 11,000 രൂപയും 10,000 രൂപയുടെ മൊബൈൽഫോണും മോഷ്ടിച്ചജരുന്നു. സിറ്റി പൊലീസ് കമീഷണർ നകുൽ. ആർ. ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സാഗോക്ക് സ്ക്വാഡും അസിസ്റ്റൻറ് കമീഷണറുടെ സ്ക്വാഡും വിദഗ്ധമായി നടത്തിയ അന്വേഷണത്തിൽ മൊബൈലുകൾ മാറിമാറി ഉപയോഗിച്ച് തന്ത്രപരമായാണ് പ്രതി ഒളിവിൽ കഴിയുന്നതെന്ന് കണ്ടെത്തി. പ്രതിക്കെതിരെ തിരുവനന്തപുരം, തൃശൂർ ജില്ലകളിലും കേസുകളുണ്ട്.
എം. ശശിധരന്റെ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ. സി. നായർ, സബ് ഇൻസ്പെക്ടർമാരായ അനുശ്രുതി, റെജിൻരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ ധനേഷ് അജ്മൽ, സൂരജ്, സാഗോക്ക് സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.കെ പഴനി സ്വാമി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഹരീഷ്, ദീപക് എന്നിവരുമാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.