സാമൂഹിക വിരുദ്ധ അക്രമം നടന്ന തലശ്ശേരി എ.എൽ.പി സ്കൂളിൽ ചെറുതുരുത്തി പൊലീസ് തെളിവെടുക്കുന്നു
ദേശമംഗലം: തലശ്ശേരി എ.എൽ.പി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അക്രമം. ക്ലാസ് മുറികളിൽ അതിക്രമിച്ചുകടന്ന് മനുഷ്യ വിസർജ്യം വിതറുകയും സ്കൂളിലെ സാധനസാമഗ്രികൾക്ക് നാശനഷ്ടം വരുത്തുകയും പഠനോപകരണങ്ങൾ നശിപ്പിക്കുകയും കുട്ടികളുടെ പാർക്കിലെ കളിപ്പാട്ടങ്ങൾ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. സ്കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് ചെറുതുരുത്തി പൊലീസ് സ്കൂളിൽ എത്തി തെളിവെടുപ്പ് നടത്തി. അക്രമം നടത്തിയവരെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.