അന്തിക്കാട് പൊലീസ് സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡ് മുങ്ങിയപ്പോൾ
അന്തിക്കാട്: ടാറിങ് കഴിഞ്ഞ അന്തിക്കാട് പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ പൈപ്പ് പൊട്ടി പുഴയായി മാറി. പൊലീസ് സ്റ്റേഷന് സമീപമാണ് പൈപ്പ് പൊട്ടി റോഡ് കുറുകെ പിളർന്ന് ശുദ്ധജലം പാഴാകുന്നത്. മൂന്നു ദിവസമായി വെള്ളം പാഴാവുകയാണ്.
തൊട്ടടുത്ത പ്രദേശങ്ങളിലും കോൾ മേഖലകളിലും പടിഞ്ഞാറൻ തീരദേശ മേഖലകളിലും കുടിവെള്ളത്തിന് വലയുന്ന സാഹചര്യത്തിലാണ് വാട്ടർ അതോറിറ്റിയുടെ അശ്രദ്ധമൂലം കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. റോഡ് മുങ്ങി വെള്ളം കുത്തിയൊഴുകുകയാണ്. റോഡ് ടാറിങ് കഴിഞ്ഞ് ഏതാനും നാളുകൾ കഴിയുന്നതിനുമുമ്പാണ് റോഡ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.